മുരളിധരൻ മാതൃഭൂമി പത്രവായന നിർത്തിയത്രെ. വിവരമില്ലാത്തവനൊക്കെ പത്രം വായിച്ചിട്ട് എന്ത് കാര്യമെന്ന് ജനം.

മുരളിധരൻ മാതൃഭൂമി പത്രവായന നിർത്തിയത്രെ. വിവരമില്ലാത്തവനൊക്കെ പത്രം വായിച്ചിട്ട് എന്ത് കാര്യമെന്ന് ജനം.
Jul 3, 2024 03:21 PM | By PointViews Editr

 

കണ്ണൂർ: കേന്ദ്രമന്ത്രിയെന്ന് അവകാശപ്പെടുന്ന വി.മുരളീധരൻ മാതൃഭൂമി പത്രം വായന അവസാനിപ്പിക്കുകയാണെന്ന് എഡിറ്റർക്ക് കത്തെഴുതിയിരിക്കുകയാണ്. തിങ്കളാഴ്ച മാതൃഭൂമി പത്രത്തിൻ്റെ ഒന്നാം പേജിൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം സംബന്ധിച്ച് മികച്ചൊരു വാർത്ത വന്നതാണ് മുരളീധരനെ പ്രകോപിതനാക്കിയത്. രാഹുൽ ഗാന്ധിയെന്ന വിവരവും വിദ്യാഭ്യാസവും കഴിവും സത്യസന്ധതയും ആദർശവുമുള്ള നേതാവിനോട് മുരളീധരനും അയാളെ പോലെയുള്ളവർക്കും അവരുടെ വിശ്വഗുരു അവതാരത്തിനും ആരാധകർക്കും എന്നും എപ്പോഴും അസൂയ മാത്രമാണ് ഉള്ളത് എന്നിരിക്കെ കേരളത്തിലെ പ്രമുഖപത്രമായ മാതൃഭൂമി പ്രതിപക്ഷ നേതാവിനെ പുകഴ്ത്തുന്ന വാർത്ത പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നതാണ് മുരളിയെ പ്രകോപിപ്പിച്ച പ്രധാന വിഷയം. രാഹുലിനോടും ഗാന്ധി - നെഹ്റു കുടുംബങ്ങളോടും ഇവർക്കുള്ള അസൂയ ലോകപ്രശസ്തമാണ്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തോടും അതിനെ പല ഘട്ടത്തിലെ പ്രവർത്തനങ്ങളെ നയിച്ചിട്ടുള്ള ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരോടും ഇവരുടെ പിൻതലമുറയിൽപ്പെട്ട രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടും ഉള്ള അസൂയയും അതിൽ നിന്നുണ്ടാകുന്ന വെറുപ്പും അല്ലാതെ മുരളീധരനും പാർട്ടിക്കും പ്രത്യേക ആദർശമോ, ആശയമോ പ്രത്യയശാസ്ത്രമോ സ്വന്തമായി ഇല്ലന്ന് ഇന്ത്യയിലെ ചിന്തിക്കുന്ന ജനത്തിന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. സ്വന്തം പാർട്ടിയിലുള്ള വരുൺ ഗാന്ധിയോട് പോലും അസൂയയും വെറുപ്പുമാണ് മുരളിപ്പാർട്ടിക്കുള്ള തെന്ന് സ്പഷ്ടമാണ്.


തനിക്കും താൻ ചുമന്നു നടക്കുന്ന രാഷ്ട്രീയ പാർട്ടിക്കും ഒരു രാജ്യത്തിലെ ജനങ്ങളെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തോടെ കൂട്ടിയിണക്കി കൊണ്ടുപോകാനുള്ള കഴിവോ അതിനുള്ള ആദർശമോ തത്വശാസ്ത്രപരമായ മേന്മയോ ഇല്ലന്ന സത്യം മുരളിധരനറിയാം. സ്വാതന്ത്യ സമരത്തിൽ പത്തുപേരുടെ മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ പറ്റുന്ന ഒരേട് പോലും തൻ്റെ പാർട്ടിക്കില്ല എന്നറിയാവുന്ന മുരളീധരന് സ്വന്തം നിലവാരത്തിൽ നിന്നു കൊണ്ട് അസൂയപ്പെടുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. വ്യക്തിപരമായി പോലും ഒരു നല്ല ആശയസംഹിതയില്ലാത്ത മുരളിയൊക്കെ കേന്ദ്രമന്ത്രിയായത് തന്നെ ഒരു തമാശയായി മാത്രമേ കേരള ജനത കണക്കാക്കുന്നുള്ളൂ. സത്യത്തിൽ മുരളി കേന്ദ്ര മന്ത്രി ആയതു കൊണ്ട് കേരളത്തിനോ രാജ്യത്തിനോ വല്ല ഗുണവും കിട്ടിയോ? ഒരു കുറ്റി ഗ്യാസിൻ്റെ വില 100 രൂപ കുറയ്ക്കാൻ മുരളിക്ക് കഴിവുണ്ടോ? പെട്രോൾ വിലയിൽ വെറും 5 രൂപ കുറപ്പിക്കാൻ മുരളിക്ക് സാധിച്ചിട്ടുണ്ടോ? എന്ത് ഗുണമാണ് മുരളിയെന്ന കേന്ദ്ര മന്ത്രിയെ കൊണ്ട് നാടിനും രാജ്യത്തിനുമുള്ളതെന്ന് ചോദിച്ചാൽ എല്ലാം കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ നേട്ടമെഴുതാൻ രണ്ടക്ഷമുള്ള ഒരു വാക്ക് മതി - ''ഇല്ല". ഈയൊരു ഗ്രാഫും ഗ്രാഫ് കപ്പ് പ്രൊഫൈലും മാത്രമുള്ളവനൊക്കെയാണ് പത്രം ബഹിഷ്കരിക്കാൻ നടക്കുന്നത്! അതും സ്വാതന്ത്ര്യസമരകാലത്ത് പോലും സധൈര്യം പ്രവർത്തിച്ച മാതൃഭൂമി പോലൊരു പത്രത്തെയാണ് ബഹിഷ്കരണം കാട്ടി മുരളി നേരിടുന്നത്.

അല്ല മുരളീധരാ പെട്രോളിൻ്റെ വില കുറയാത്തതെന്ത് എന്ന് ചോദിച്ചാൽ കൊസീക് തീറ്റ, ടാൻ തീറ്റ എന്നിവയുടെ വാല്യൂ പറഞ്ഞ് ചുറ്റിവളച്ച് നാണം മറയ്ക്കാൻ നോക്കുന്ന താങ്കളൊക്കെ പത്രം വായിച്ചിട്ട് എന്ത് കുലയ്ക്കാനാണ്. വിവരമില്ലാത്തവനൊക്കെ വായിക്കുന്ന പത്രമാണ് മാതൃഭൂമി എന്ന നാണക്കേട് ഏൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞത് മാതൃഭൂമിയുടെ ഗുരുത്വവും ഭാഗ്യവുമായി കാണണം. നാടിന് ഒരുപകാരവുമില്ലാത്ത മന്ത്രിയൊക്കെ വായിക്കുന്ന പത്രമാണെന്ന പരിഹാസത്തിൽ നിന്നും മാതൃഭൂമി രക്ഷപ്പെട്ടു. മുരളീധരൻ്റെ കത്ത് മാതൃഭൂമി ഒരാവാർഡായി കണക്കാക്കി സൂക്ഷിക്കണമെന്നാണ് ജനങ്ങളുടെ പക്ഷം. ജനകീയവായനയ്ക്കായി ആ കത്ത് ചുവടെ ചേർക്കുന്നു. വായിച്ച് ആരും ചിരിച്ച് വശക്കേടാക്കരുത്!


- കേന്ദ്ര മന്ത്രി മുരളീധരൻ മാതൃഭൂമി പത്രാധിപർക്കുള്ള തുറന്ന കത്ത്.


ബഹു.എഡിറ്റര്‍,


രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പം നിന്ന മാതൃഭൂമി ദിനപത്രത്തെ വലിയ ആദരവോടെയാണ് വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ ഏതാണ്ട് അഞ്ച് ദശാബ്ധത്തോളം മാതൃഭൂമി പത്രത്തിന്‍റെ വരിക്കാരനുമായിരുന്നു ഈ ഞാന്‍. എന്നാല്‍ ആ പതിവ് ഇനി ഉപേക്ഷിക്കാനാണ് തീരുമാനം.


ജൂലൈ 2 ലെ മാതൃഭൂമി പത്രത്തിന്‍റെ മുന്‍ പേജ് തന്നെ മാധ്യമധര്‍മം അപ്പാടെ മറന്നതായിരുന്നു. മാധ്യമനയം തീരുമാനിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ പത്രത്തിന്‍റെ ഒന്നാം പേജ് സാധാരണ വാര്‍ത്തകള്‍ അറിയിക്കാനുള്ളതാണ്. എന്നാല്‍ അന്നേ ദിവസത്തെ മാതൃഭൂമി ഒന്നാം പേജില്‍ത്തന്നെ ഏതാണ്ട് മുഖപ്രസംഗത്തിന്‍റെ സ്വഭാവമാണ് പുലര്‍ത്തിയത്. ഏകപക്ഷീയമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയെ വാനോളം പുകഴ്ത്തുകയും മൂന്നാം തവണയും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സമീപനം മാധ്യമധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.


             പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ച് ഒന്നാം ദിനം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ച അനുവദിക്കാതിരുന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത് ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്ട്രീയക്കാരന് ഒന്നാം പേജില്‍ ''നന്ദി''രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.


          മുഖ്യവായനക്കാരായ ഭൂരിപക്ഷ സമുദായത്തെയാകെ അവഹേളിച്ചയാള്‍ക്ക് നന്ദി പറഞ്ഞതിലൂടെ ആ സമൂഹത്തോടുള്ള നിലപാടും താങ്കളുടെ സ്ഥാപനം വ്യക്തമാക്കി. മാതൃഭൂമിയുടെ ഒന്നാം പേജില്‍ നിന്ന് തന്നെ രാഹുലിന്‍റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ.''ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്."' ഇത് പറഞ്ഞയാൾക്കാണ് മാതൃഭൂമിയുടെ നന്ദി !


മാതൃഭൂമി എഡിറ്റോറിയല്‍ ടീമിനെ അഭിമാനത്തോടെ ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഹിന്ദുവാണ്. അക്രമവും വിദ്വേഷവും എന്‍റെ പാതയല്ല. പക്ഷേ എന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിച്ചു പോകാന്‍ സാധിക്കുകയുമില്ല. 2016ല്‍ പ്രവാചക നിന്ദ ആരോപിച്ച് താങ്കളുടെ പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് നിങ്ങൾ മാപ്പ് പറഞ്ഞു. അത്തരം സമ്മർദങ്ങളും ഭീഷണികളും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ല. കാരണം ഹിന്ദുമതം അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ്. സത്യവും ധര്‍മവുമാണ് പാത.


          1923 മാര്‍ച്ച് പതിനെട്ടിന് ഒന്നാം ലക്കത്തിലെ മാതൃഭൂമി മുഖപ്രസംഗത്തിലെ വരികള്‍ അങ്ങയെ ഓര്‍മിപ്പിക്കട്ടെ. " അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസവും കൂടാതെ അനുഭവിക്കാന്‍ ആര്‍ക്കും സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്‍റെ അഭിവൃദ്ധിക്ക് പറ്റാത്തതാകയാല്‍ അവയെ തീരെ അകറ്റണം''.


            നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ അധ്വാനത്തിന്‍റെ ഫലമാണ് മൂന്നാവട്ടവും തുടര്‍ച്ചയായി ഈ രാജ്യത്തെ ജനം അധികാരത്തിലേറ്റിയത് എന്ന് മാതൃഭൂമി മറന്നു. ഹിന്ദുസമൂഹത്തിന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിനൊപ്പവുമാണ് ഇന്നത്തെ മാതൃഭൂമി എന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.


സ്നേഹപൂര്‍വം,

വി.മുരളീധരന്‍

മുൻ കേന്ദ്രമന്ത്രി

Muralidharan stopped reading Mathrubhumi newspaper. The locals said what is the point of reading newspapers if they are ignorant.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories